Video: വർഗ്ഗീയ തീവ്രവാദികൾക്ക് ചുട്ട മറുപടിയുമായി രാജസ്ഥാനിലെ ഗ്രാമീണർ; വീഡിയോ വൈറൽ

രാജസ്ഥാനിലെ(rajastan) ബെഹ്റോർ ഗ്രാമത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ(social media) ഇപ്പോൾ പ്രചാരം നേടുന്നത്. ഇത്തരം ഉൾഗ്രാമങ്ങളിൽ പോലും ജനങ്ങൾ തിരിച്ചറിവിന്റെ പാതയിലാണെന്നതിന്റെ ഉദാഹരമായി മാറുകയാണ് ഈ വീഡിയോ.

ഗ്രാമങ്ങളില്‍ ചെന്ന് താഴ്ന്ന ജാതിയില്‍ പെട്ട പാവം ജനങ്ങളിൽ വർഗ്ഗീയ തീവ്രവാദം കുത്തിവയ്ക്കുന്ന പ്രചാരണങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി സംഘ പരിവാർ നടത്തി വരുന്നത്.

തൊഴിലോ ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ വലയുന്ന പട്ടിണി പാവങ്ങൾക്ക് ഒരു സഹായം പോലും ഇത് വരെ നൽകാൻ കഴിയാത്ത ഈ പ്രചാരക സംഘത്തിനാണ് ഇക്കഴിഞ്ഞ ദിവസം ബെഹ്റോർ ഗ്രാമത്തിലെ നിവാസികൾ ചുട്ട മറുപടി കൊടുത്തത്.

ഗ്രാമവാസികളെ അഭിസംബോധന ചെയ്തയാൾ ഹിന്ദുത്വവാദവും സംഘപരിവാർ പ്രവർത്തനങ്ങളും പരാമർശിക്കാൻ തുടങ്ങിയതോടെ ശ്രോതാക്കളായെത്തിയ ഗ്രാമവാസികൾ ഒന്നടങ്കം സഭയിൽ നിന്നും ഇറങ്ങി പോയ കാഴ്ച രാജ്യത്തിന് പ്രതീക്ഷ നൽകുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News