പള്ളിയോടം മറിഞ്ഞ് അപകടം: കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ലഭിച്ചു; രണ്ടുപേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു

അച്ഛന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ ആദിത്യനാണ് (16) മരിച്ചത്. അപകടത്തില്‍ മൂന്നുപേരെ കാണാതായിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണ്.

ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടരയോടെ വലിയപെരുമ്പുഴക്കടവിലാണ് അപകടം നടന്നത്. പളളിയോടത്തിലേക്ക് കുട്ടികള്‍ ചാടിക്കയറിയതായി പ്രദേശവാസികള്‍ പറയുന്നു.

വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അച്ഛന്‍കോവിലാറ്റില്‍ ചുറ്റിയ ശേഷമാണ് പള്ളിയോളം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ആറന്മുളയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News