കലൂരില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി പിടിയില്‍

എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. എറണാകുളം നോര്‍ത്ത് സ്വദേശി കിരണ്‍ ആന്റണിയാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

ഇന്നു രാവിലെയാണ് കലൂരിന് സമീപം നോര്‍ത്ത് ജേര്‍ണലിസ്റ്റ് കോളനിയില്‍ യുവാവ് കുത്തേറ്റുമരിച്ച നിലയില്‍ കാണപ്പെടുന്നത്. കൊച്ചി തമ്മനം സ്വദേശി സജുന്‍ സഹീറാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

സാമൂഹമാധ്യമപോസ്റ്റിനെച്ചൊല്ലിയും തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സംഭവ സ്ഥലത്ത് രാത്രി ബഹളം കേട്ടിരുന്നതായും, മഴയായതിനാല്‍ പുറത്തിറങ്ങിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News