States: സൗജന്യഭക്ഷ്യധാന്യ പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് സംസ്ഥാനങ്ങൾ

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരമുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി സെപ്റ്റംബർ 30ന് ശേഷവും നീട്ടണമെന്ന് കേന്ദ്രത്തോട് ഗുജറാത്ത്(gujarat) അടക്കമുള്ള സംസ്ഥാനങ്ങൾ.

ചുരുങ്ങിയത് ദീപാവലി വരെയെങ്കിലും നീട്ടണമെന്നാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ആവശ്യം. ബഫർ സ്റ്റോക്കിലുള്ള ധാന്യത്തിന്റെ അളവ് അനുസരിച്ച് പദ്ധതി ഈ വർഷം അവസാനം വരെ നീട്ടാനാകുമെന്നാണ് വിവരം.

സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒന്നാം മോദി സർക്കാരിന്റെ കാലത്താണ് ഗരീബ് കല്യാൺ അന്ന യോജന അവതരിപ്പിച്ചത്. പിന്നീട് കൊവിഡും മറ്റ് കാരണങ്ങളും കണക്കിലെടുത്ത് പദ്ധതി നീട്ടി. നിലവിൽ പദ്ധതിയുടെ ആറാം ഘട്ടമാണ് തുടരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News