ജാഥ നടത്തിയത് കൊണ്ട് മാത്രം ഒരു പാര്‍ടിക്ക് നിലനില്‍കാനാവില്ല, രാഷ്ട്രീയ നിലപാടാണ് പ്രധാനം; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മതനിരപേക്ഷ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ സംവിധാനത്തിനായി പൊരുതാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജാഥ നടത്തിയത് കൊണ്ട് മാത്രം ഒരു പാര്‍ടിക്ക് നിലനില്‍കാനാവില്ലെന്നും രാഷ്ട്രീയ നിലപാടാണ് പ്രധാനമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തന്റഎ പ്രസ്ഥാവനയില്‍ പറഞ്ഞു.

പ്രസ്ഥാവനയുടെ പൂര്‍ണ്ണരൂപം

ജാഥ നടത്തിയത് കൊണ്ട് മാത്രം ഒരു പാര്‍ടിക്ക് നിലനില്‍കാനാവില്ല, രാഷ്ട്രീയ നിലപാടാണ് പ്രധാനം. മതനിരപേക്ഷ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ സംവിധാനത്തിനായി പൊരുതാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. വര്‍ഗീയ ശക്തിയുടെ ബി ടീമായി മാറിയ കോണ്‍ഗ്രസിന് രാജ്യം നേരിടുന്ന വെല്ലുവിളിയെ എങ്ങനെ നേരിടാനാവും? ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള ബദല്‍, കേരളവും എല്‍ഡിഎഫ് സര്‍ക്കാരുമാണ്. ഇടതുപക്ഷ സ്വഭാവമുള്ള രാജ്യത്തെ ഒരേയൊരു സര്‍ക്കാരാണ് കേരളത്തിലേത്. ബാക്കി ഓരോ സര്‍ക്കാരിനെയും ബിജെപി വിലയ്ക്ക് എടുത്തു തകര്‍ക്കുകയാണ്. സര്‍ക്കാരുകളെ അസ്ഥിരീകരിക്കാന്‍ പണവും ഭരണസംവിധാനവും ഉപയോഗിക്കുന്നു. അതാണ് മഹാരാഷ്ട്രയില്‍ കണ്ടത്. തകര്‍ക്കാനുളള ശ്രമത്തെ മുന്‍കൂട്ടി മനസിലാക്കി ബിഹാറില്‍ നിധീഷിന് പിടിച്ചുനില്‍കാനായി. ഡല്‍ഹിയിലും എംഎല്‍എമാരെ വിലക്കുവാങ്ങി സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കം ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ആവനാഴിയിലെ സകല അസ്ത്രവും പ്രയോഗിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും വര്‍ഗീയപാര്‍ടികള്‍ മുഴുവനായും ഇതിനായി ഒരേ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ പിന്തിരിപ്പന്‍ ശക്തികളും ഈ ശ്രമം നിരന്തരം തുടരുകയാണ്.

സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍
സിപിഐ എം സംസ്ഥാന സെക്രട്ടറി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News