VK Sanoj: എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസിന് ബന്ധമുണ്ട്: വി കെ സനോജ്

എകെജി സെന്റർ(akg centre) ആക്രമണക്കേസിൽ പൊലീസ്(police) അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിവൈഎഫ്ഐ(dyfi) സംസ്ഥാന സെക്രട്ടറി വി കെ സനോജ്(vk sanoj). തെറ്റായ പ്രചാരണം നടത്തിയവർക്ക് തിരുത്തി പറയേണ്ടി വരുമെന്നും സനോജ് കൂട്ടിച്ചേർത്തു.

‘പൊലീസ് തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. ഈ ആക്രമണത്തിൽ യൂത്ത് കോൺഗ്രസിന് ബന്ധമുണ്ട്. കൃത്യമായ ആസൂത്രണം ഇതിനു പിന്നിൽ നടന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷനും, പ്രതിപക്ഷനേതാവിനും ഗൂഢാലോചനയിൽ പങ്കുണ്ട്.

ഡിവൈഎഫ്ഐ പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ’, വി കെ സനോജ് കൂട്ടിച്ചേർത്തു. സർക്കാരിനെ അട്ടിമറിക്കാൻ വലിയ ഗൂഢാലോചന നടക്കുകയാണെന്നും കലാപം സൃഷ്ടിക്കാൻ ശമിക്കുന്നുവെന്നും വികെ സനോജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News