Manju Warrier: ജന്മദിനത്തില്‍ ‘ആയിഷ’യായി ആടിത്തകര്‍ത്ത് മഞ്ജു വാര്യര്‍; പഠിപ്പിച്ചത് പ്രഭുദേവ

മഞ്ജു വാര്യരെ (Manju Warrier) കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ‘ആയിഷ’ (Ayisha) എന്ന ഇന്‍ഡോ- അറബിക് ചിത്രത്തിന്റെ സോംങ് ടീസര്‍ (song teaser) റീലീസ് ചെയ്തു. മഞ്ജു വാര്യരുടെ ജന്മദിനത്തില്‍ റിലീസ് ചെയ്ത ഈ ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തത് പ്രഭുദേവയാണ് (Prabhu Deva).

ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകര്‍ന്ന് അഹി അജയന്‍ ആലപിച്ച ‘കണ്ണിലെ കണ്ണിലെ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ ടീസറാണ് പ്രേക്ഷകര്‍ക്കായി സമ്മാനിച്ചത്. അറബിയിലും മലയാളത്തിലുമായി ഒരുപിടി ഗാനങ്ങള്‍ കൊണ്ട് സമ്പന്നമാണ്. അതില്‍ രണ്ട് പാട്ടുകള്‍ പാടിയിരിക്കുന്നത് ശ്രേയാ ഘോഷാല്‍ ആണ്. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങള്‍ ഉടന്‍ സരിഗമയിലൂടെ റിലീസ് ചെയ്യും.

പ്രേതം ഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ടൈറ്റില്‍ കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷയും പഠിച്ചു.

മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ‘ആയിഷ’, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിര്‍വ്വഹിക്കുന്നു. മഞ്ജു വാര്യര്‍ക്കു പുറമെ ‘ക്ലാസ്സ്‌മേറ്റ്‌സ് ‘ ഫെയിം രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here