Manga Curry: കൊതിയൂറും മാങ്ങാക്കറി; ഈസി റെസിപ്പി

ഓണക്കാലത്ത്(Onam season) സദ്യയ്‌ക്കൊപ്പം വിളമ്പാന്‍ കൊതിയൂറും മാങ്ങാക്കറി(Manga curry) ഉണ്ടാക്കിയാലോ? മാങ്ങാക്കറിയുടെ ഈസി റെസിപ്പി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.പച്ചമാങ്ങാ – അരക്കിലോ

2.മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3.മുളകുപൊടി – നാലു വലിയ സ്പൂണ്‍

ഉലുവാപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

കായംപൊടി – കാല്‍ ചെറിയ സ്പൂണ്‍

4.നല്ലെണ്ണ – അരക്കപ്പ്

5.കടുക് – അര ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – മൂന്ന്

കറിവേപ്പില – രണ്ടു തണ്ട്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

6.തിളപ്പിച്ച് ആറിയ വെള്ളം – പാകത്തിന്

തയ്യാറാക്കുന്ന വിധം

പച്ചമാങ്ങാ കനം കുറച്ചു നീളത്തില്‍ അരിഞ്ഞ്, ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ വയ്ക്കുക. ശേഷം മൂന്നാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിക്കുക. പച്ചമണം മാറുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന മാങ്ങാ ചേര്‍ത്തു യോജിപ്പിക്കണം. മാങ്ങാ വെന്തു പോകരുത്. ഇതിലേക്കു വെള്ളം ചേര്‍ത്തിളക്കി വാങ്ങാം. കൊതിയൂറും മാങ്ങാക്കറി തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News