Angamaly: അങ്കമാലിയിലെ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു

എറണാകുളം അങ്കമാലിയിലുണ്ടായ(Angamaly) വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. പെരുമ്പാവൂര്‍ കൂവപ്പടി തൊടാപ്പറമ്പ് സ്വദേശികളായ ത്രേസ്യാമ , ബീന എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച ഓട്ടോക്ക് പിറകില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.

ദേശീയ പാതയില്‍ അങ്കമാലി പഴയ മുന്‍സിപ്പല്‍ സ്റ്റേഷന് സമീപം രാവിലെ 6 .10 ഓടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.അപകടത്തെത്തുടര്‍ന്ന് ഓട്ടോയാത്രക്കാരായ പെരുമ്പാവൂര്‍ കൂവപ്പടി തൊടാപ്പറമ്പ് സ്വദേശികളായ ത്രേസ്യാമ , ബീനഎന്നിവര്‍ മരിച്ചു . അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പാചക തൊഴിലാളികളാണ് 69കാരിയായ ത്രേസ്യാമ്മയും 49കാരി ബീനയും.

അതേസമയം, ഓട്ടോ ഡ്രൈവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News