European Gooseberry: നെല്ലിക്ക വീട്ടിലിരിപ്പുണ്ടോ? ആരോഗ്യം ഇരട്ടിയാക്കാം

ദിവസേന നെല്ലിക്ക(European Gooseberry) കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. നെല്ലിക്കയില്‍ വിറ്റാമിന്‍ എ(Vitamin A) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. വിറ്റാമിന്‍ എ കാഴ്ച മെച്ചപ്പെടുത്തുക മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും. നെല്ലിക്കയിലെ വിറ്റാമിന്‍ സിയുടെ ഉള്ളടക്കം ബാക്ടീരിയയെ ചെറുക്കുന്നതിലൂടെ കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് പിങ്ക് ഐ മറ്റ് അണുബാധകളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ സഹായിക്കും.

ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നു. വിറ്റാമിന്‍ സിയാല്‍ സമൃദ്ധമാണ് നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കാഴ്ച്ചശക്തി വര്‍ദ്ധിക്കും. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കുക.

നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രിയ സുഖമമാക്കുന്നു. ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ തടയാം. നെല്ലിക്കയിലുള്ള ആന്റെി ഓക്സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും.

നെല്ലിക്ക ജ്യൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും. സ്ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും. ഓര്‍മ്മക്കുറവുള്ളവര്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്തി വര്‍ധിക്കും. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിച്ച് ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ദിവസവും രാവിലെ ഒരു ഗ്ലാസ്സ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വാതരോഗങ്ങള്‍ ഇല്ലാതാകും. ആസ്മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക. മലബന്ധവും പൈല്‍സും മാറാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക. രക്തശുദ്ധി വരുത്താനായി സ്ഥിരമായി നെല്ലിക്ക കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News