യുവതിയുടെ ചെവിയില്‍ പാമ്പ് കുടുങ്ങി; ഒടുവില്‍ സംഭവിച്ചത്

പാമ്പിനെ കണ്ടാല്‍ ഭയപ്പെടാത്തവര്‍ വളരെ വിരളമാണ്. അടുത്തിടെ ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂര്‍ഖന്‍ ഇഴഞ്ഞുനീങ്ങുന്ന വീഡിയോ ശ്വാസമടക്കി പിടിച്ചാണ് എല്ലാവരും കണ്ടത്. ഇപ്പോള്‍ സമാനമായ മറ്റൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയെ അമ്പരിപ്പിക്കുന്നത്.

യുവതിയുടെ ചെവിയില്‍ കയറിയ മഞ്ഞ നിറത്തിലുള്ള പാമ്പിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. ചെവിയുടെ ഉള്ളിലേക്ക് കയറി പോയ പാമ്പിനെയാണ് ഡോക്ടര്‍ ഒരു ക്ലിപ്പ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്.

നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഒന്നുപോലും വിജയിക്കുന്നില്ല എന്ന് വീഡിയോ കണ്ടാല്‍ വ്യക്തമാകും. യഥാര്‍ഥത്തില്‍ സ്ത്രീക്ക് എന്തു സംഭവിച്ചു എന്ന തരത്തില്‍ ആകാംക്ഷ കലര്‍ന്ന നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here