Manju Warrier: മലയാളത്തിന്റെ മജ്ഞുവിന് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ(Malayalam) ലേഡി സൂപ്പര്‍ സ്റ്റാര്‍(Lady super star)  മജ്ഞു വാര്യരിന്(Manju Warrier) ഇന്ന് പിറന്നാള്‍. താരത്തെ ആശംസകള്‍ കൊണ്ട് മൂടുകയാണ് സിനിമാലോകം. തിരിച്ചു വരവിലൂടെ മലയാളക്കരയില്‍ തരംഗം സൃഷ്ടിച്ച മജ്ഞുവിന്റെ ഓരോ പോസ്റ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയിലൂടെയാണ് നടി തന്റെ രണ്ടാം വരവ് നടത്തിയിരുന്നത്. രണ്ടാം വരവില്‍ ഒരു പിടി നല്ല വേഷങ്ങള്‍ ചെയ്ത് പഴയ പ്രതാപം തിരിച്ചു പിടിക്കാനും നടിക്കായി.

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം ‘ആയിഷ’ (Ayisha)യുടെ സോംങ് ടീസര്‍ (song teaser) റീലീസ് ചെയ്തിരിക്കുകയാണ്. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തത് പ്രഭുദേവയാണ് (Prabhu Deva). ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകര്‍ന്ന് അഹി അജയന്‍ ആലപിച്ച ‘കണ്ണിലെ കണ്ണിലെ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ ടീസറാണ് പ്രേക്ഷകര്‍ക്കായി സമ്മാനിച്ചത്. അറബിയിലും മലയാളത്തിലുമായി ഒരുപിടി ഗാനങ്ങള്‍ കൊണ്ട് സമ്പന്നമാണ്. അതില്‍ രണ്ട് പാട്ടുകള്‍ പാടിയിരിക്കുന്നത് ശ്രേയാ ഘോഷാല്‍ ആണ്. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങള്‍ ഉടന്‍ സരിഗമയിലൂടെ റിലീസ് ചെയ്യും.

പ്രേതം ഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ടൈറ്റില്‍ കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷയും പഠിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ‘ആയിഷ’, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here