മൂന്ന് പ്രൊഫഷനുകള്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കില്ല; സൗദി

ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗദിയിലേക്കുള്ള ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍മാരോടൊപ്പം ടൂറിസ്റ്റ് വിസയില്‍ വരാന്‍ അനുവാദമുണ്ട്. ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ ലഭിക്കാത്ത പ്രൊഫഷനുകളിലുള്ളവര്‍ക്ക് സന്ദര്‍ശന വിസയിലോ ഉംറ വിസയിലോ വരാവുന്നതാണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സൗദി അറേബ്യയിലേക്ക് വരാന്‍ ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചത്. എന്നാല്‍ ഡ്രൈവര്‍, ലേബര്‍, നഴ്‌സ് എന്നീ മൂന്ന് പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസയില്‍ വരുന്നതിന് വിലക്കുണ്ട്. എന്നാല്‍ മറ്റുള്ള എല്ലാ പ്രൊഫഷനുകളിലുള്ളവര്‍ക്കും ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ നേടാം. കൂടാതെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ സ്പോണ്‍സര്‍മാരോടൊപ്പം ടൂറിസ്റ്റ് വിസയില്‍ വരുന്നതുനും വിലക്കില്ല.

സ്‌പോണ്‍സര്‍ വിദേശിയാണെങ്കിലും ഈ ആനൂകൂല്യം ലഭിക്കുന്നതാണ്. എന്നാല്‍ ഇ-ടൂറിസ്റ്റ് വിസയില്‍ വരാന്‍ വിലക്കുള്ള പ്രൊഫഷനുകളിലുള്ളവര്‍ക്ക് സന്ദര്‍ശന വിസയിലോ ഉംറ വിസയിലോ വരുന്നതിന് തടസ്സങ്ങളില്ല. ഇങ്ങിനെ വരുന്നവര്‍ക്ക് മൂന്ന് മാസം സൗദിയില്‍ തങ്ങാം. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്‍പ്പെടെ 435 റിയാലാണ് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസക്ക് ചിലവ് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News