എലിസബത്ത് രാജ്ഞിയുടെ വിയോഗം: നാളെ ദുഃഖാചരണം

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ (11 സെപ്റ്റംബര്‍) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല. ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.

അതേസമയം, എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി 11 ന് ദുഖാചരണം നടത്തുന്നതിനും ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിലും മുന്‍പ് ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ ഓണാഘോഷ പരിപാടികള്‍ തുടരും. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും 11 ന് ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News