കൊവിഡ് വന്ന 2 വര്‍ഷം സര്‍ക്കാരാണ് നമ്മളെ നോക്കിയത്: നഞ്ചിയമ്മ

കൊവിഡ് വന്ന രണ്ടു വര്‍ഷം അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നത് സര്‍ക്കാരാണെന്ന് ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മ. രണ്ടര വര്‍ഷം പുറത്തുപോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരിന്നപ്പോള്‍ എല്ലാ സഹായങ്ങളും ചെയ്തു തന്നത് സര്‍ക്കാരാണ്.സര്‍ക്കാര്‍ അട്ടപ്പാടിയിലുള്ളവരെ സഹായിക്കുന്നത് വലിയ കാര്യമെന്നും നഞ്ചിയമ്മ കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതോടൊപ്പം തന്റെ സംഗീത വിശേഷങ്ങളും നഞ്ചിയമ്മ കൈരളി ന്യൂസിനോട് പങ്കുവച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഷോ ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണെന്നും ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ കഴിയുന്നതിലും വളരെ സന്തോമുണ്ടെന്നും നഞ്ചിയമ്മ അഭിമുഖത്തില്‍ പറഞ്ഞു.

അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനം പാടി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ആദിവാസി കലാകാരിയാണ് നഞ്ചിയമ്മ. സിനിമാ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പേ തന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് തന്നെ ഒരു കോടിയിലധികം പേരായിരുന്നു കണ്ടത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയത്. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. 2020 ലെ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നഞ്ചിയമ്മ കരസ്ഥമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News