Charles III: ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ സിംഹാസനത്തില്‍; രാജാവായി പ്രഖ്യാപിച്ചു

എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ആക്സഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപന ചടങ്ങില്‍ 200 വിശിഷ്ടാതിഥികളാണ് പങ്കെടുത്തത്.

കഴിഞ്ഞദിവസമാണ് ചാള്‍സ് മൂന്നാമന്റെ അമ്മയായ എലിസബത്ത് രാജ്ഞി മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. എലിസബത്ത് രാജ്ഞിയുടെ മൂത്തമകനാണ് ചാള്‍സ് രാജകുമാരന്‍. ചാള്‍സിന് 73 വയസ്സാണ് പ്രായം. എലിസബത്ത് രാജ്ഞിയുടെയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെയും മകനായി 1948 നവംബര്‍ 14 നാണ് ചാള്‍സിന്റെ ജനനം. ബ്രിട്ടന്റെ സിംഹാസനത്തിലെത്തിയ ഏറ്റവും പ്രായം കൂടിയ ആളാണ് ചാള്‍സ്.

ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96കാരിയായ എലിസബത്ത് വിടപറഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 99-ാം വയസ്സിലാണ് അന്തരിച്ചത്. ചാള്‍സിനെക്കൂടാതെ, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് എലിസബത്ത് രാജ്ഞിയുടെ മറ്റുമക്കള്‍.

ചാള്‍സ് രാജാവായതോടെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമില പാര്‍ക്കര്‍ രാജപത്‌നിയായി. ചാള്‍സ് രാജാവാകുന്നതോടെ കാമിലയ്ക്ക് രാജപത്‌നി അഥവാ ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കുമെന്ന് ഇക്കൊല്ലം ആദ്യം എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News