ലിവർപൂൾ വിരണ്ടു ; ബാഴ്‌സയ്ക്കും ബയേണിനും ജയം

മുൻ ചാമ്പ്യന്മാരായ ലിവർപൂളിനെ മുക്കി നാപോളി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ 4–-1നാണ്‌ നാപോളി ലിവർപൂളിനെ തരിപ്പണമാക്കിയത്‌. പീറ്റർ സിയെലിൻസ്കി ഇരട്ടഗോൾ നേടിയപ്പോൾ ഫ്രാങ്ക്‌ അൻഗുസിയയും ജിയോവാനി സിമിയോണിയും ലക്ഷ്യംകണ്ടു. ആദ്യപകുതിയിൽ മൂന്ന്‌ ഗോളിന്‌ പിറകിലായിരുന്നു ലിവർപൂൾ. ലൂയിസ്‌ ഡയാസാണ്‌ ഏകഗോൾ കുറിച്ചത്‌. പ്രീമിയർ ലീഗിലും മോശം പ്രകടനമാണ് ലിവർപൂൾ നടത്തുന്നത്.

ബാഴ്‌സലോണ ചെക്ക്‌ ക്ലബ്‌ വിക്‌ടോറിയ പ്ലെസെനെ 5–-1ന്‌ തകർത്തപ്പോൾ കരുത്തരുടെ പോരാട്ടത്തിൽ ബയേൺ മ്യൂണിക് ഇന്റർ മിലാനെ രണ്ട്‌ ഗോളിന്‌ മറികടന്നു. റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ മിന്നും ഹാട്രിക്കാണ്‌ ബാഴ്‌സയ്ക്ക്‌ അനായാസ ജയമൊരുക്കിയത്‌. ഫ്രാങ്ക്‌ കെസിയും ഫൊറാൻ ടോറെസും ഗോളടിച്ചു. യാൻ സികൊരയാണ്‌ വിക്‌ടോറിയക്കായി ഒന്ന്‌ മടക്കിയത്‌.

ലിയോറി സാനെയാണ്‌ ഇന്ററിനെതിരെ ബയേണിന്റെ ആദ്യ ഗോൾ കുറിച്ചത്‌. ഡാനിലോ ഡി ആംബ്രോസിയയുടെ പിഴവ്‌ ഗോൾ ഇന്ററിനെ വീണ്ടും തളർത്തി. റിച്ചാർലിസണിന്റെ ഇരട്ടഗോളിൽ ടോട്ടനം ഹോട്‌സ്‌പർ മാഴ്‌സെയെ വീഴ്‌ത്തി. ആവേശകരമായ പോരാട്ടത്തിൽ അത്‌ലറ്റികോ മാഡ്രിഡ്‌ 2–-1ന്‌ പോർട്ടോയെ മറികടന്നു. പരിക്കുസമയം ഒൺടോയ്‌ൻ ഗ്രീസ്‌മാനാണ്‌ വിജയഗോൾ നേടിയത്‌. അയാക്‌സ്‌, റേഞ്ചേഴ്‌സിനെ നാല്‌ ഗോളിന്‌ തകർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News