ദോശമാവ് ബാക്കിയായോ? തയ്യാറാക്കാം കിടുക്കാച്ചി പലഹാരം

ദോശമാവ് ബാക്കിയായോ? ബാക്കി വന്ന ദോശമാവ് കൊണ്ട് ഒരടിപൊളി പലഹാരം തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

1.വെളിച്ചെണ്ണ – രണ്ടു ടീസ്പൂണ്‍

2.കടുക് – അര ടീസ്പൂണ്‍

3.ചുവന്നുള്ളി, അരിഞ്ഞത് – ഒരു കപ്പ്

4.വെളുത്തുള്ളി – മൂന്ന് അല്ലി

വറ്റല്‍മുളക് – ആറ്

കറിവേപ്പില – ഒരു തണ്ട്

5.ദോശമാവ് – രണ്ടു കപ്പ്

6.ഉപ്പ് – പാകത്തിന്

7.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ചുവന്നുള്ളി ചേര്‍ത്തു വഴറ്റുക. വഴന്നു വരുമ്പോള്‍ നാലാമത്തെ ചേരുവ മയത്തില്‍ അരച്ചതു ചേര്‍ത്ത് വഴറ്റണം. ഇതു തണുത്തു കഴിയുമ്പോള്‍ ദോശമാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ ചൂടാക്കി തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഓരോ സ്പൂണ്‍ വീതം കോരിയൊഴിച്ച് വറുത്ത് കോരുക. ചൂടോടെ ചട്ണിക്കൊപ്പം വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News