വിശ്രമം വേണം, ദേശീയ ഗെയിംസില്‍ നിന്ന് നീരജ് ചോപ്ര പിന്മാറി

മുപ്പത്തിയാറാമത്് ദേശീയ ഗെയിംസില്‍ നിന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര പിന്മാറി. വിശ്രമമെടുക്കുന്നതിനുവേണ്ടിയാണ് താരം ദേശീയ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്. ഗുജറാത്താണ് ഇത്തവണ ഗെയിംസിന് വേദിയാകുന്നത്. 12 വേദികളിലായി മത്സരങ്ങള്‍ നടക്കും.

ഇന്ത്യയുടെ മുന്‍നിര കായിക താരങ്ങളെല്ലാം ദേശീയ ഗെയിംസില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഈ സീസണില്‍ നീരജ് മികച്ച ഫോമിലാണ്. ജാവലിന്‍ ത്രോയില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ നീരജ് ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ ശരീരത്തിന് വിശ്രമം അത്യാവശ്യമാണെന്ന് നീരജ് വ്യക്തമാക്കി. ‘ ഷെഡ്യൂള്‍ പ്രകാരം ഡയമണ്ട് ലീഗാണ് ഈ വര്‍ഷത്തെ എന്റെ അവസാന മത്സരം. ദേശീയ ഗെയിംസിന്റെ തീയ്യതികള്‍ ഈയിടെയാണ് പ്രഖ്യാപിച്ചത്. പരിശീലകന്‍ ഡോ.ക്ലോസ് ബര്‍ട്ടോണിറ്റ്സ് എന്നോട് വിശ്രമമെടുക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത സീസണില്‍ ഏഷ്യന്‍ ഗെയിംസും ലോകചാമ്പ്യന്‍ഷിപ്പും വരുന്നുണ്ട്. അതിനായി തയ്യാറെടുക്കണം. അതുകൊണ്ട് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. ‘- നീരജ് ചോപ്ര പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News