Pappad: പപ്പടം അപകടകാരിയോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കൂ

പപ്പടം(Pappad) മിക്ക പേരുടെയും പ്രിയ വിഭവമാണ്. പപ്പാടം എണ്ണയില്‍ കാച്ചിയും ചുട്ടും കഴിക്കുന്നവരുണ്ട്. പപ്പടം പല തരത്തിലുണ്ട്. വിവിധ തരം മാവുകള്‍ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളും പോലുള്ള വിവിധ അഡിറ്റീവുകള്‍ ചേര്‍ത്തും നിര്‍മ്മിക്കുന്നു. എണ്ണ അടങ്ങിയിട്ടുള്ളതിനാല്‍ പപ്പടം പൊതുവേ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം. അവയില്‍ സോഡിയം ബെന്‍സോയേറ്റ് പോലുള്ള പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്. പപ്പാടം അധികം കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കാരണം, ദോഷം വരുത്തുന്ന ഒരു ഘടകം പപ്പടത്തില്‍ അടങ്ങിയിരിക്കുന്നു. സോഡിയം ബെന്‍സോയേറ്റ്. സോഡിയം ബെന്‍സോയേറ്റ് ശരീരത്തില്‍ നിരവധി ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു. സോഡിയം ബെന്‍സോയേറ്റിന്റെയും ചില കൃത്രിമ നിറങ്ങളുടെയും മിശ്രിതം കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതായി ഒരു ഗവേഷണം തെളിയിച്ചിട്ടുണ്ട്.

മറ്റൊന്നാണ് ഉപ്പ്. സോഡിയം ബെന്‍സോയേറ്റും ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു. ഉയര്‍ന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. രക്താതിമര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന കാരണമാണിത്. കൂടാതെ നീര്‍ക്കെട്ടിനും വീക്കത്തിനും കാരണമാകുന്നു.

ഇന്ത്യന്‍ വിപണിയില്‍ വിവിധ നിറങ്ങളിലുള്ള പപ്പടങ്ങള്‍ ലഭ്യമാണ്. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ അമിതമായി നിയന്ത്രിക്കാന്‍ ഇടയാക്കും. ഇത് ഹൈപ്പര്‍ അസിഡിറ്റിയിലേക്ക് നയിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മിക്കവരും എണ്ണയില്‍ വറുത്ത പപ്പടമാണ് ഇഷ്ടപ്പെടുന്നത്. എണ്ണയില്‍ വറുത്ത പപ്പടം കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങള്‍ക്കും കാരണമാകുന്നു.

വറുത്ത പപ്പടത്തില്‍ അക്രിലമൈഡ് അടങ്ങിയിരിക്കുന്നു. ഇത് അര്‍ബുദത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉഴുന്നിനു പകരം പലരും ഇതില്‍ ഉപയോഗിക്കുന്നത് മൈദയാണ്. മൈദയെങ്കില്‍ പപ്പടം കൂടുതല്‍ കാലം ഈര്‍പ്പമില്ലാതെ, കേടാകാതെ ഇരിക്കുകയും ചെയ്യും. കൂടുതല്‍ കാലം ഇരിയ്ക്കുമ്പോള്‍ ഇതിന് ചുവപ്പു നിറം വരുന്നുമുണ്ട്.

പപ്പടങ്ങള്‍ ഉണ്ടാക്കുന്ന രീതികള്‍ മറ്റൊരു ആശങ്കയാണ്. ഉരുട്ടിയ ശേഷം വെയിലില്‍ ഉണക്കി, സാധാരണയായി തുറസ്സായ സ്ഥലത്ത്, അവ ധാരാളം വായു മലിനീകരണത്തിന് വിധേയമാകുന്നു. ഉണങ്ങുമ്പോള്‍ അവ സൂക്ഷിക്കുന്ന പ്രതലങ്ങളില്‍ പലതരം സൂക്ഷ്മാണുക്കള്‍ ഉണ്ടാകാം. അത് അവയെ കൂടുതല്‍ മലിനമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel