ADVERTISEMENT
കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കി. 280 പേരുടെ പട്ടികയാണ് അംഗീകരിച്ചത്. ഭാരവാഹി പട്ടികയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചനയുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പട്ടിക.
നേരത്തെ കെപിസിസി ഭാരവാഹി പട്ടിക എഐസിസി തിരിച്ചയച്ചിരുന്നു. പരിചയ സമ്പത്തിനും യുവതയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് പുതിയ ഭാരവാഹി പട്ടികയെന്നാണ് വിവരം
Satyapal Malik: രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്
കോണ്‍ഗ്രസ്(congress) മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി(rahul gandhi)യെ പ്രകീര്‍ത്തിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്(Satyapal Malik). രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര മികച്ച ഫലം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സത്യപാല്‍ മാലിക് പറഞ്ഞു. അതേസമയം മോദി ഭരണത്തില്ഡ രാജ്യത്തെ കര്‍ഷകരും യുവാക്കളും വലിയ പ്രതിസന്ധി നേരിടുവെന്നും സത്യപാല്‍ മാലിക് വിമര്‍ശനം ഉന്നയിച്ചു
മീററ്റില്‍ നടന്ന പൊതു പരിപാടിയ്ക്കിടെ യാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സത്യപാല്‍ മാലിക് പ്രകീര്‍ത്തിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ , 3570 കിലോ മീറ്റര്‍ നീളുന്ന ഭാരത് ജോഡോ യാത്ര മികച്ച ഫലമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മികച്ച ഉദ്യമമാണ് രാഹുല്‍ നടത്തുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സത്യപാല്‍ മാലിക് ഉന്നയിച്ചത്. മോദി ഭരണത്തില്‍ രാജ്യത്തെ കര്‍ഷകരും യുവാക്കളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. താന്‍ നരേന്ദ്രമോദിക്ക് എതിരല്ല. എന്നാല്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രി നടപ്പിലാക്കേണ്ടതുണ്ടെന്നും സത്യനാഥ് മാലിക് വിമര്‍ശനം ഉന്നയിച്ചു.
രാജ്പഥിന്‍റെ പേര് കര്‍ത്തവ്യപഥ് എന്നാക്കി മാറ്റിയതിനെയും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാനായി ഒന്നുമില്ലാത്ത ദിവസം രാജ്പഥിന്‍റെ പേര് മാറ്റി അത് ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്നായിരുന്നു സത്യനാഥ് മാലിക്കിന്‍റെ പരിഹാസം.
രാജ്പഥ് എന്ന പേര് നല്‍കിയത് രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ആണെന്നും ബ്രിട്ടീഷുകാര്‍ അല്ലെന്നും സത്യനാഥ് മാലിക് ഓര്‍മ്മിപ്പിച്ചു. മുമ്പ് കര്‍ഷക സമരത്തില്‍ അടക്കം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് സത്യനാഥ് മാലിക് രംഗത്തെത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.