Chicken veg salad: നോണ്‍-വെജ് പ്രേമികള്‍ക്ക് കൊതിപ്പിക്കും ചിക്കന്‍ വെജിറ്റബിള്‍ സാലഡ്

നോണ്‍-വെജ് പ്രേമികള്‍ക്ക് കഴിയ്ക്കാന്‍ ഒരുഗ്രന്‍ ചിക്കന്‍ വെജിറ്റബിള്‍ സാലഡ്(Chicken vegitable salad) ആയാലോ? ഒരേസമയം ടേസ്റ്റിയും ഹെല്‍ത്തിയുമായ ഈ വിഭവം ഏവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്.

ആവശ്യമായ ചേരുവകള്‍

ചിക്കന്‍ വേവിച്ച് ചെറിയ കഷണങ്ങളാക്കിയത് – അരക്കപ്പ്

മഷ്റൂം വേവിച്ചത് – അരക്കപ്പ്

ചെറി ടുമാറ്റോ – നാല് എണ്ണം

സുക്കീനി ചെറിയ ചതുരക്കഷണങ്ങളാക്കിയത് –

അരക്കപ്പ്

കോണ്‍ വേവിച്ചത് – കാല്‍ക്കപ്പ്

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വൈറ്റ് പെപ്പര്‍ പൗഡര്‍ – അര ചെറിയ സ്പൂണ്‍

ഒലിവ് ഓയില്‍ – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാകം ചെയ്ത ചിക്കന്‍, കൂണ്‍, കോണ്‍, സുക്കീനി, ചെറി ടുമാറ്റോ എന്നിവ ഒരു ബൗളില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കുക. അല്‍പം ഒലിവ് ഓയിലും ചേര്‍ത്ത് സാലഡ് ആയി വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News