അനാചാരങ്ങളെ എതിര്‍ത്തയാളാണ് ഗുരു; ശ്രീനാരായണ ഗുരുവിന് സമാനമായി ഗുരു മാത്രം: മുഖ്യമന്ത്രി

ശ്രീനാരായണ ഗുരുവിന്റെ മഹത്വം ജീവിച്ച നൂറ്റാണ്ട് കടന്ന് അടുത്ത നൂറ്റാണ്ടിലേക്ക് കടന്നുവെന്നും ഗുരുവിന് സമാനമായി ഗുരു മാത്രമാണെന്നും ശ്രീനാരായണ ഗുരു ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങള്‍ വെളിച്ചം പടര്‍ത്തിക്കൊണ്ടിരിക്കും.

അത് വെളിച്ചമായി കത്തി പടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരിക്കലും കാലഹരണപ്പെടാത്ത വെളിച്ചമായി നില്‍ക്കും ഗുരു ചിന്ത. മത വിദ്വേഷങ്ങള്‍ക്കെതിരെയുള്ള ഒറ്റമൂലിയാണ് ഗുരു ചിന്ത. ഗുരുവിന്റെ മനുഷ്യത്വത്തിന്റെ സന്ദേശം ലോകമാകെ പ്രചരിപ്പിക്കേണ്ടതുണ്ട്.
ഗുരു ചരിത്രത്തിന് വഴികാട്ടിയായ ആളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗുരുവിന്റെ മഹത്വം വേണ്ട പോലെ മനസിലാക്കാനും മനസിലാക്കി കൊടുക്കാനും കഴിഞ്ഞില്ലെങ്കില്‍ അതാണ് വലിയ ഗുരുനിന്ദ. ഇ എം എസും വി ടി ഭട്ടതിരിപ്പാടും ഗുരു ചിന്തയില്‍ പ്രചോദിതരായിട്ടുണ്ട്. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ഇവര്‍ ഇറങ്ങി പുറപ്പെട്ടതിനു പിന്നില്‍ ഈ പ്രചോദനമുണ്ട്.
മന്നത്ത് പദ്മനാഭന്‍ എന്‍ എസ് എസ് രൂപികരിച്ചതിനു പിന്നിലും ഈ പ്രചോദനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനാചാരങ്ങളെ എതിര്‍ത്തയാളാണ് ഗുരു. ജാതീയതയുടെ രാഷ്ട്രീയ വത്കരണം നടക്കുന്നുവെന്നും ഈ ഘട്ടത്തില്‍ ഗുരുവിന്റെ ആശയങ്ങള്‍ക്ക് ആഗോള പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here