ADVERTISEMENT
ശശി തരൂര്‍ ഉള്‍പ്പെടെയുളള എംപിമാരുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാതെ എഐസിസി നേതൃത്വം. എംപിമാര്‍ ആവശ്യപ്പെട്ട പ്രകാരം വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കില്ല. പിസിസികളെയോ എഐസിസിയിലെ തെരഞ്ഞെടുപ്പ് അതോറ്റിട്ടി ഓഫിസിനെയോ സമീപിച്ച് പട്ടിക പരിശോധിക്കാം.
ഇക്കാര്യം വ്യക്തമാക്കി തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂധന്‍ മിസ്ത്രി ശശി തരൂരിന് കത്തയച്ചു. മറുപടി തൃപ്തികരമെന്ന് ശശി തരൂരും പ്രതികരിച്ചു.. കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സുതാര്യതയിലും നീതിയിലും ഉത്ക്കണ്ഠ പ്രകടിപ്പിച്ചു ശശി തരൂര്‍ ഉള്‍പ്പെടെ 5 എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചു നേതൃത്വത്തിന് കത്ത് നല്‍കിയത്തിന് പിന്നാലെയാണ് വ്യക്തത വരുത്തല്‍.
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പിക്കാന്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തിരുത്തല്‍വാദി നേതാക്കള്‍ നേതൃത്വത്തിന് കത്തയച്ചത്. ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുല്‍ ഖാര്‍ക്വീ തുടങ്ങിയവരാണ് സെപ്റ്റംബര്‍ 6ന് കത്തയച്ചത്.
പാര്‍ട്ടിയുടെ ആഭ്യന്തര രേഖകള്‍ പുറത്തുവിടണമെന്നല്ല പറയുന്നത്. നാമനിര്‍ദേശ പ്രക്രീയകള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ഇലക്ടറല്‍ കോളജില്‍ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണമെന്നായിരുന്നു ആവശ്യം.
എംപിമാരുടെ കത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കുന്ന മധുസൂധന്‍ മിസ്ത്രി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മറുപടി നല്‍കിയത്. എംപിമാര്‍ ആവശ്യപ്പെട്ട പ്രകാരം വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കില്ല.
പിസിസികളെയോ അകഇഇ യിലെ തെരഞ്ഞെടുപ്പ് അതോറ്റിട്ടി ഓഫിസിനെയോ സമീപിച്ച് പട്ടിക പരിശോധിക്കാമെന്നാണ് ശശി തരൂരിന് നല്‍കി. കത്തില്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം .എംപിമാര്‍ ഉയര്‍ത്തുന്ന എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മധുസൂധന്‍ മിസ്ത്രിയുടെ മറുപടി തൃപ്തികരമെന്ന് ശശി തരൂരും ട്വിറ്ററില്‍ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.