മൂന്നാം പിണറായി സര്‍ക്കാരും വരുമെന്ന് സ്വാമി സച്ചിദാനന്ദ; വൈറലായി സ്വാമിയുടെ വാക്കുകള്‍

സംസ്ഥാനത്ത് മൂന്നാം പിണറായി സര്‍ക്കാരും വരുമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സര്‍ക്കാര്‍ പരിഗണനകള്‍ വേദിയില്‍ എണ്ണിപ്പറഞ്ഞാണ് സ്വാമി സച്ചിദാനന്ദ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ചത്.

കേരളത്തെ സംബന്ധിച്ച് എല്‍ഡിഎഫ് – യുഡിഎഫ്, എല്‍ഡിഎഫ് – യുഡിഎഫ് ഇങ്ങനെ മാറിമാറി ഭരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് ഇടത് സര്‍ക്കാര്‍ രണ്ടാം പിണറായി സര്‍ക്കാരായി കേരളത്തില്‍ ഭരണമേറ്റത്. അതിന്റെ കാരണം കേരളത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായതെന്താണോ അത് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്നതുകൊണ്ടാണ്.

ജാതി മതഭേദമന്യേ എല്ലാ ജനതയ്ക്കും തുല്യമായി അവകാശങ്ങള്‍ ഉണ്ടെന്നും അവരെ സഹായിക്കണമെന്ന് ഉള്ള നീതിബോധത്തോടെ കൂടി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു എന്നതുകൊണ്ടാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടാമതും ഭരണത്തിലേറിയതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ശ്രീനാരായണഗുരുദേവന്റെ പേര് ഒരു യൂണിവേഴ്‌സിറ്റിക്കിടണം എന്ന് മാറിമാറിവന്ന സര്‍ക്കാരിനോട് നിവേദനം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഒരു യൂണിവേഴ്‌സിറ്റിക്ക് പേരിടുകയല്ല ചെയ്തത് മറിച്ച് ഒരു യൂണിവേഴ്‌സിറ്റി തന്നെ ഗുരുവിന്റെ പേരില്‍ സ്ഥാപിക്കുകയായിരുന്നു. അത് ഒരു ചെറിയ കാര്യമല്ല .

വലിയ വലിയ ഔദ്യോഗിക സമ്മേളനങ്ങള്‍ അതും രാജകൊട്ടാരത്തിന്റെ തന്നെ സമ്മേളനങ്ങള്‍ ഒക്കെ നടന്നിരുന്ന വിജെടി ഹാളിന് അയ്യന്‍കാളിയുടെ പേരിടുവാന്‍ ധൈര്യം കാണിച്ച ഈ സര്‍ക്കാര്‍ എത്രയോ അഭിനന്ദനത്തിന് അര്‍ഹമാണ്.

അങ്ങനെ മഹത്തായ കാര്യങ്ങള്‍ ചെയ്യുവാന്‍ മുന്നോട്ടു വന്നപ്പോള്‍ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പക്ഷപാതം ഒന്നുമില്ലാതെ കേരളത്തിലെ ജനത ഇടതുപക്ഷ സര്‍ക്കാരിനെ സപ്പോര്‍ട്ട് ചെയ്തു. ഇന്നത്തെ നില വെച്ച് നോക്കുമ്പോള്‍ മൂന്നാം പിണറായി സര്‍ക്കാര്‍ വരും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News