യുഡിഎഫ് എസ്എന്‍ഡിപിയെ അവഗണിച്ചുവെന്ന് വെള്ളാപ്പള്ളി നടേശന്‍

യുഡിഎഫ് എസ്എന്‍ഡിപിയെ അവഗണിച്ചുവെന്ന് എസ്എഎന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആര്‍ക്കും വേണ്ടാത്ത സ്വാശ്രയ കോളജ് മാത്രം നല്‍കി.

എയ്ഡഡ് കോളജുകള്‍ ഒന്നും നല്‍കിയില്ല. ജനാധിപത്യം മതാധിപത്യമായി. ഈ‍ഴവരെ വോട്ട് ബാങ്കായി മാത്രം കാണുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെയും കെ യു ജനീഷ്‌കുമാര്‍ എംഎല്‍എയും വേദിയിലിരുത്തി പ്രശംസിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

വീണാ ജോര്‍ജ് മിടുക്കിയായ മന്ത്രിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കെ യു ജനീഷ്‌കുമാര്‍ ജനകീയനായ എംഎല്‍എയാണെന്നും ജനീഷിനെ ഇനി തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News