മൂവാറ്റുപുഴയില്‍ 80 കിലോ കഞ്ചാവുമായി അച്ഛനും മകനും അടക്കം നാലു പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴയില്‍ 80 കിലോ കഞ്ചാവുമായി അച്ഛനും മകനും അടക്കം നാലു പേര്‍ അറസ്റ്റില്‍.  ആഡ്രാ പ്രദേശിൽ നിന്നും തൊടുപുഴയിലേക്ക് കഞ്ചാവുമായി  വന്ന നാഷണൽ പെർമിറ്റ് ലോറിയെ എക്സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കാളിയാർ സ്വദേശി  തങ്കപ്പൻ ,മകൻ അരുൺ തങ്കപ്പൻ, പടിഞ്ഞാറേ കോടിക്കുളം സ്വദേശി നിതിൻ വിജയൻ, വണ്ണപ്പുറം സ്വദേശി അബിൻസ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ആഡ്രാ പ്രദേശിൽ നിന്നും കഞ്ചാവുമായി തൊടുപുഴയ്ക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ലോറിയില്‍ നിന്നും 80- കിലോ കഞ്ചാവ് കണ്ടെടുത്തു. ആന്ധ്രാപ്രദേശിൽ നിന്നും ഒരു കിലോ കഞ്ചാവ് 3000 രൂപയ്ക്ക് വാങ്ങി കേരളത്തിൽ ഇരുപതിനായിരം മുതൽ 35,000 രൂപവരെ നിരക്കിലാണ് ഇവർ വിറ്റ് വന്നിരുന്നത് .ഇവർക്ക് നേതൃത്വം നൽകുന്ന ഇടുക്കി സ്വദേശി നാസർ എന്നയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടനിലക്കാർക്ക് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടു വരുന്നതെന്ന് എക്സൈസ് സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദ് പറഞ്ഞു.

ആന്ധ്രയിൽ ആഴ്ചകളോളം തങ്ങി കഞ്ചാവ് ശേഖരിച്ച് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും, ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിലും എത്തിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. 1500 കിലോയോളം കഞ്ചാവ് കൊണ്ടുവന്നതില്‍ നിന്നും പലയിടത്തായി കച്ചവടം നടത്തിയ ശേഷം ബാക്കി വന്ന കഞ്ചാവാണ് പിടികൂടിയത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് സംസ്ഥാനത്താകമാനം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News