ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം തുടങ്ങി | Rahul Gandhi

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടങ്ങി. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഗാന്ധിജിയുടെയും കെ കാമരാജിൻറെയും പ്രതിമകൾക്ക് മുൻപിൽ ആദരം അർപ്പിച്ചാണ് രാഹുൽ ഗാന്ധി പദയാത്ര തുടങ്ങിയത്.

തമിഴ്നാട്ടിലെ നാലു ദിവസത്തെ പര്യടനത്തിന് ശേഷമാണ് ഭാരത് ജോഡോ പദയാത്ര കേരളത്തിലെത്തിയത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ ചേർന്ന് ജാഥയെ സ്വീകരിച്ചു.

10 മണിയോടെ ഊരൂട്ടുകാല മാധവി മന്ദിരത്തിലെത്തുന്ന യാത്ര വിശ്രമത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് പുനരാരംഭിക്കും. നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്തുതൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും.

നേമത്താണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ സമാപനം. സെപ്തംബർ 14ന് യാത്ര കൊല്ലം ജില്ലയിലേക്ക് കടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here