യു.എസ് ഓപ്പൺ കിരീടം ഇഗ ഷ്വാൻടെക്കിന് | US Open

യു എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം പോളണ്ടിന്റെ ഇഗ ഷ്വാൻടെക്കിന് .വാശിയേറിയ ഫൈനലിൽ ടുണീഷ്യയുടെ ഒൻസ് ജബ്യൂറിനെ തോൽപിച്ചാണ് ഇഗ ഫ്ലെഷിംഗ് മെഡോസിലെ രാജ്‌ഞിയായത്. പോളിഷ് താരത്തിന്റെ മൂന്നാം ഗ്രാൻസ്ലാം കിരീട നേട്ടം കൂടിയാണിത്.

കന്നി ഗ്രാൻസ്ലാം കിരീടം തേടിയിറങ്ങിയ സന്തോഷത്തിന്റെ രാജ്ഞി ഒൻസിനെ കണ്ണീരണിയിച്ച് ആർതർ ആഷെ സ്‌റ്റേഡിയത്തിൽ ലോക നമ്പർ വൺ താരത്തിന്റെ പകിട്ടോടെ ഇഗയുടെ അജയ്യത. യു എസ് ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ പോളിഷ് വനിതയെന്ന അത്യപൂർവ്വ റെക്കോർഡ് പോളണ്ടിന്റെ ടെന്നീസ് ചക്രവർത്തിനിക്ക് സ്വന്തം.

കിരീടപ്പോരിലെ ആദ്യ സെറ്റിൽ ഇഗയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഒൻസിന് പിടിച്ചു നിൽക്കാനായില്ല. വെറും 2 ഗെയിം മാത്രം വിട്ടു നൽകി 6-2 ന് ആദ്യ സെറ്റ് ഇഗക്ക് . രണ്ടാം സെറ്റിൽ ഫ്ലെഷിംഗ് മെഡോസ് കണ്ടത് ഡ്രോപ്പ് ഷോട്ടുകളുടെ രാജകുമാരിയുടെ ശക്തമായ തിരിച്ചുവരവ്. ഇഞ്ചോടിഞ്ച് പോരാട്ടവീര്യവുമായി ഇരുവരും കോർട്ടിൽ നിറഞ്ഞപ്പോൾ രണ്ടാം സെറ്റിൽ കിടിലൻ ക്ലൈമാക്സ് . ഒടുവിൽ 7-6 ന് സെറ്റും മത്സരവും ഇഗ ഷ്വാൻടെക്കിന്.

പോളിഷ് താരത്തിന് കരിയറിലെ ആദ്യ യു എസ് ഓപ്പണും മൂന്നാം ഗ്രാൻസ്ലാം കിരീടവും സ്വന്തം. ഇതിഹാസ താരം സെറീനയുടെ പടിയിറങ്ങലിന് വേദിയായ ഫ്ലെഷിംഗ് മെഡോസിൽ കന്നി കിരീടം നേടി ആഹ്ലാദത്തോടെ ഇഗയുടെ മടക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here