
നെയ്യാർഡാമിലെ സ്വകാര്യ ആശ്രമത്തിൽ യോഗ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴക്കാരനായ യുവാവിനെ നെയ്യാർ ജലാശയത്തിൽ കാണാതായി.
ആലപ്പുഴ കിഴക്കുംമുറി തെക്കേക്കര ബീന വില്ലയിൽ മോനാച്ചന്റെയും ബീനയുടെയും മകൻ മോബിൻ മോനച്ചൻ(29) നെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.
കുളിക്കാനായി പോയ നാല് സുഹൃത്തുക്കൾക്കൊപ്പം മരക്കുന്നം ഭാഗത്ത് എത്തിയ മോബിൻ നീന്തൽ അറിയാത്തതിനാൽ ജലാശയത്തിലേക്ക് തള്ളി നിൽക്കുന്ന ഒരു മരക്കൊമ്പിൽ ഇരിക്കവേ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ജലാശയത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here