പൂരനഗരിയില്‍ ഇന്ന് പുലികൾ ഇറങ്ങും | Thrissur

പൂരനാട്ടിൽ ഇന്ന് പുലികൾ ഇറങ്ങുo.തൃശൂരിൽ പുലികളിക്കായുള്ള ഒരുക്കങ്ങൾ പൂർണം.

ഇക്കുറി അഞ്ച് സംഘങ്ങളാണ് സ്വരാജ് റൌണ്ടിനെ ത്രസിപ്പിക്കാൻ ഇറങ്ങുന്നത്.അയ്യന്തോൾ, വിയ്യൂർ, കാനാട്ടുകര,
ശക്തൻ, പൂങ്കുന്നം .ഈ അഞ്ച് ദേശങ്ങളിൽ നിന്നായി ഇരുനൂറ്റിയമ്പതോളം പുലികളി സംഘങ്ങൾ ആണ് ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഇറങ്ങുക.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചെങ്കിലും പുലിക്കളി നടത്താമെന്നായിരുന്നു ടൂറിസം വകുപ്പ് തീരുമാനം . എന്നാൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും.

അതേസമയം കൊവിഡ് കാലത്തെ അതിജീവിച്ച ഓണാഘോഷത്തിന് നാളെ തലസ്ഥാന നഗരിയിൽ വർണ്ണാഭമായ സമാപനമാകും.വെള്ളയമ്പലം ജംഗ്ഷൻ മുതൽ കിഴക്കേകോട്ട വരെ നടക്കുന്ന ഘോഷയാത്രയിൽ കേരളം നാളിതുവരെ ആർജ്ജിച്ച നേട്ടങ്ങൾ അടിവരയിടുന്ന പ്ലോട്ടുകളും, കാഴ്ച്ചകളും വിരുന്നൊരുക്കും.

സാംസ്‌കാരിക മേഖലയിൽ രാഷ്ട്രീയ ചർച്ച അനിവാര്യം : എം വി ഗോവിന്ദൻ മാസ്റ്റർ

സാംസ്‌കാരിക മേഖലയിൽ രാഷ്ട്രീയ ചർച്ച അനിവാര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സാംസ്‌കാരിക മേഖലയിൽ രാഷ്ട്രീയം പാടില്ലെന്ന വാദം ശുദ്ധ അസംബന്ധമാണ്.

സാംസ്‌കാരിക പ്രവർത്തനം തന്നെ രാഷ്ട്രീയമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുല്ലൂരിൽ അഡ്വ. പി കൃഷ്‌ണൻ നായർ സ്‌മാരക മന്ദിരവും വായനശാലയും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു. പിഎസ്‌പി നേതാവായിരുന്ന പി കൃഷ്‌ണൻ നായരുടെ സ്‌മൃതി മണ്ഡപത്തോട്‌ ചേർന്ന്‌ പുല്ലൂർ വണ്ണാർവയലിലാണ്‌ കെട്ടിടം നിർമിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News