എകെജി സെന്റര്‍ ആക്രമണക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സംഘം പ്രതികളിലേക്ക് | AKG Centre

എകെജി സെന്റർ ആക്രമണക്കേസ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം പ്രതികളിലേക്ക്. ആക്രമണം ആസൂത്രണം ചെയ്തത് യൂത്ത് കോൺഗ്രസ് നേതാക്കളെന്ന് സൂചന.

അക്രമത്തിന് പിന്നിൽ മൂന്നുപേർ. ആസൂത്രകൻ കോൺഗ്രസ് സംസ്ഥാന നേതാവിന്റെ വിശ്വസ്തനെന്നും സൂചന. എകെജി സെന്റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചെന്നാണ് വിവരം.

ജില്ലയിലെ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചനകൾ. അക്രമം ആസൂത്രണം ചെയ്തയാൾ കോൺഗ്രസ് സംസ്ഥാന നേതാവിന്റെ വിശ്വസ്തനെന്നാണ് വിവരം.ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇയാൾ വിദേശത്തേയ്ക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.

ഇയാളെ തിരികെ എത്തിച്ച് തെളിവെടുക്കും. മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുമായി അടുത്ത ബന്ധമുള്ളവരെ അന്വേഷണം സംഘം മൊഴിയെടുപ്പിന് വിളിപ്പിച്ചു. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചത്.

കൃത്യമായ തെളിവുകളോടെ പ്രതികളെ വലയിലാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ശാസ്ത്രീയ തെളിവുകളും ഫോൺ രേഖകളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. പ്രതികൾ ഉപയോഗിച്ചിരുന്ന ഡിയോ ബൈക്കിനെക്കൂറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചൂവെന്നാണ് സൂചനകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News