Mathew Kuzhalnadan ;” സര്‍വ്വകലാശാലാ പരീക്ഷയില്‍ കോപ്പിയടിച്ചതിന് നടപടി നേരിട്ടയാളാണ് താന്‍ ” ; കൈരളി വാര്‍ത്ത ശരിവച്ച് മാത്യു കുഴല്‍നാടന്‍

സർവ്വകലാശാലാ പരീക്ഷയിൽ കോപ്പിയടിച്ചതിന് നടപടി നേരിട്ടയാളാണ് താനെന്ന കൈരളി വാർത്ത ശരിവച്ച് മാത്യു കുഴൽനാടൻ എംഎൽഎ. 1994 ലെ പ്രീഡിഗ്രി പരീക്ഷയിൽ കോപ്പിയടിച്ചതിന് സർവ്വകലാശാല തന്നെ ഡീബാർ ചെയ്തിതിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.

തൻറെ ജീവിതത്തിൽ അത്തരം ഒരു സംഭവം നടന്നതായി കഴിഞ്ഞദിവസം ഒരു പുരസ്കാരദാന ചടങ്ങിലാണ് കുഴൽനാടൻ തുറന്നു സമ്മതിച്ചത്.

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് തന്റെ കോപ്പിയടി ചരിത്രം മാത്യു കുഴൽനാടൻ തുറന്നു സമ്മതിച്ചത്. കോപ്പിയടിച്ചതിന് താൻ പിടിക്കപ്പെട്ടതായും സർവ്വകലാശാല തന്നെ ഡീബാർ ചെയ്തതായും മാത്യുക്കുഴൽ നടൻ വേദിയിൽ സമ്മതിച്ചു.

കോപ്പിയടിച്ചതിന് സർവ്വകലാശാലയുടെ നടപടി നേരിട്ടയാളാണ് മുവാറ്റുപുഴ എം എൽ എ എന്ന വാർത്ത കൈരളി ന്യൂസ് പുറത്ത് വിട്ടത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. 19 94 ഏപ്രിലിൽ നടന്ന രണ്ടാം വർഷ സയൻസ് ബാച്ച് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.

1995 ഏപ്രിലിന് മുമ്പുള്ള എല്ലാ പരീക്ഷകളിൽ നിന്നുമാണ് എംജി സർവ്വകലാശാല മാത്യുക്കുഴൽ നാടനെ അന്ന് ഡീബാർ ചെയ്തത്. മാത്യു കുഴൽ നാടിൻറെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ചൂണ്ടിക്കാണിച്ച് മൂവാറ്റുപുഴയിൽ വോട്ട് തേടിയ യുഡിഎഫിന് കോപ്പിയടി വാർത്ത കനത്ത തിരിച്ചടിയായിരുന്നു. കോപ്പിയടി വാർത്ത നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here