എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ആവേശോജ്ജ്വല സ്വീകരണം നല്‍കി ജന്മനാട് | M. V. Govindan

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് ആവേശോജ്ജ്വല സ്വീകരണം നൽകി ജന്മനാട്.പാർട്ടി സെക്രട്ടറിയായതിന് ശേഷം ആദ്യമായി മൊറാഴയിൽ എത്തിയ ഗോവിന്ദൻ മാസ്റ്ററെ സ്വീകരിക്കാൻ നാടാകെ ഒഴുകിയെത്തി.ഘോഷയാത്രയുടെ അകമ്പടിയോടെയാണ് ഗോവിന്ദൻ മാസ്റ്ററെ വരവേറ്റത്.

മൊറാഴയുടെ വിപ്ലവ മണ്ണ് സി പി ഐ എമ്മിന്റെ അമരക്കാരനെ അത്യന്തം ആവേശത്തോടെയാണ് വരവേറ്റത്.ബൈക്ക് റാലിയുടെ അകമ്പടിയോടെ വർണ്ണശഭളമായ ഘോഷയാത്ര ഒരുക്കിയായിരുന്നു എം വി ഗോവിന്ദൻ മാസ്റ്ററുടെ സ്വീകരണം.തുടർന്ന് ഹാരാർപ്പണം.

മൊറാഴയുടെ സമരാവേശമാണ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറയെന്ന് എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.നാടിന്റെ സ്നേഹവായ്പ്പ് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.

കെ ഗണേശൻ സ്വാഗതം പറഞ്ഞ സ്വീകരണയോഗത്തിൽ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗം പി മുകുന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here