തൂത്തുക്കുടി വാഹനാപകടം : പരുക്കേറ്റ കുട്ടിയും മരിച്ചു | Tamilnadu

തൂത്തുക്കുടി വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധാർഥ് (9) ആണ് ഇന്ന് രാവിലെ മരിച്ചത്. മറ്റ് മൂന്നുപേരുടെ സംസ്‌കാരം രാവിലെ പത്തിന് നടക്കാനിരിക്കെയാണ് സിദ്ധാർഥിന്റെ മരണം.

കിള്ളിപ്പാലം റൊട്ടിക്കടമുക്ക് പണയിൽ വീട്ടിൽ അശോകന്റെ ഭാര്യ ശൈലജ, മകൻ അഭിജിത്തിന്റെ മകൻ ആരവ്, അഭിജിത്തിന്റെ ഭാര്യ സംഗീതയുടെ അമ്മ ജയ എന്നിവരാണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ച മറ്റുള്ളവർ.

സംഗീതയുടെ സഹോദരിയുടെ മകനാണ് മരിച്ച സിദ്ധാർഥ് .ആരവിന്റെ മുടി മുറിക്കൽ നേർച്ചയ്ക്ക് പളനിക്ക് പോകുന്നതിനിടെ കാറിന്റെ ടയർ പൊട്ടി തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിൽ ഇടിച്ചായിരുന്നു അപകടം.

സിദ്ധാർഥ് ഡിണ്ടിഗൽ ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില വഷളായതിനെ തുടർന്ന് ശനിയാഴ്ച മധുര മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്കേറ്റ മറ്റ് ഏഴുപേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News