Vizhinjam ; വിഴിഞ്ഞം സമരം ; പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍ വായിച്ച് ലത്തീന്‍ അതിരൂപത

വിഴിഞ്ഞം സമരത്തിൽ പള്ളികളിൽ വീണ്ടും സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത. പാളയം പള്ളി അടക്കമുള്ള പ്രധാന പള്ളികളിൽ സർക്കുലർ വായിച്ചു.

മൂലമ്പള്ളിയിൽ നിന്നാരംഭിക്കുന്ന സമരജാഥയ്ക്ക് ഐക്യദാർഢ്യം തേടിയാണ് സർക്കുലർ.ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണമെന്നും സർക്കുലറിൽ പറയുന്നു.

ഇതിനായി ഇടവകകളും ഫെറോന സമരസമിതികളും മുൻകൈ എടുക്കണമെന്നാണ് സർക്കുലറിൽ നിർദേശമുണ്ട്. ഈമാസം 14 ന് ആരംഭിക്കുന്ന ജാഥ 18 ന് വിഴിഞ്ഞത്ത് സമാപിക്കും.

NCP ദേശീയ കൺവെൻഷൻ ദില്ലിയിൽ

NCP ദേശീയ കൺവെൻഷൻ ദില്ലി തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കും.പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന കൺവെൻഷനിൽ ദേശീയ ഭാരവാഹികളെ പ്രഖ്യാപിക്കും.

പാർട്ടി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശരദ് പവാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ എല്ലാ ഘടകങ്ങളും നേരത്തെ പിരിച്ച് വിട്ടിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ വിജയിച്ച സംസ്ഥാന അദ്ധ്യക്ഷൻമാർ, മുതിർന്ന നേതാക്കൾ എന്നിവർ കൺവെൻഷനിൽ പങ്കെടുക്കും.

പാർട്ടി പ്രവർത്തക സമിതിയംഗങ്ങൾ ദേശീയ സമിതിയംഗങ്ങൾ എന്നിവരെയും തൽക്കത്തോറ സ്റ്റേഡിയത്തിൽ ചേരുന്ന നേതൃയോഗത്തിൽ പ്രഖ്യാപിച്ചേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News