പാലക്കാട് അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

പാലക്കാട് അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അട്ടപ്പാടി ഷോളയൂരിലാണ് സംഭവം. സ്വര്‍ണ പിരിവ് ഊരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആദിവാസി ബാലന്‍. തിരുവോണ നാളിലാണ് കടിയേറ്റത്. മുഖത്തും കൈകളിലും കടിയേറ്റ പാടുകളുണ്ട്..

തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാക്സിന്‍ നല്‍കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ് ഊരുവാസികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News