ദില്ലി ലോ ഫ്ലോർ ബസ് അഴിമതി സിബിഐ അന്വേഷിക്കും | Delhi

ദില്ലി സർക്കാർ ലോ ഫ്‌ളോർ ബസ് വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന പരാതിയിൽ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവർണർ ശുപാർശ ചെയ്തു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലഫ്റ്റനന്റ് ഗവർണറുടെ നടപടി.

മദ്യനയക്കേസിൽ ലഫ്റ്റനന്റ് ഗവർണറുടെ ശുപാർശയിന്മേലാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർ കേസിൽ പ്രതികളാണ്. ഇതിന് പിന്നാലെയാണ് ദില്ലി സർക്കാർ ലോഫ്‌ളോർ ബസ് വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന പരാതിയിലും സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവർണർ ശുപാർശ നൽകിയത്.

കഴിഞ്ഞവർഷം ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 1000 ലോഫ്‌ളോർ ബസുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നത്. ബസുകൾ വാങ്ങുന്നതിനും വരുംവർഷങ്ങളിൽ ബസുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും രണ്ടു കരാറുകളാണ് നൽകിയിരുന്നത്.

ഈ കരാറുകൾ ടെൻഡർ ചെയ്യുന്നതിലടക്കമുള്ള നടപടികളിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ജൂണിലാണ് ഇതുസംബന്ധിച്ച് ലഫ്റ്റനന്റ് ഗവർണർക്ക് പരാതി ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News