തെലുങ്ക് നടന്‍ കൃഷ്ണം രാജു അന്തരിച്ചു

തെലുങ്ക് നടന്‍ കൃഷ്ണം രാജു അന്തരിച്ചു. എഐജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. റിബല്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന കൃഷ്ണം രാജു തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ അമ്മാവന്‍ കൂടിയാണ്. രാധേ ശ്യാമില്‍ പ്രഭാസിനൊപ്പമാണ് കൃഷ്ണം രാജു അവസാനമായി വേഷമിട്ടത്.

മാധ്യമപ്രവര്‍ത്തകനായിരുന്ന കൃഷ്ണം രാജു 1966 ലാണ് തെലുങ്ക് ചിത്രങ്ങളില്‍ വേഷമിടുന്നത്. ആദ്യ കാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലെത്തിയ കൃഷ്ണം പിന്നീട് നായക കഥാപാത്രങ്ങളിലും കണ്ടുതുടങ്ങി. ഭക്ത കണ്ണപ്പയും കടക്തല രുദ്രയ്യയുമാണ് കൃഷ്ണം രാജുവിന്റെ പ്രധാന സിനിമകള്‍.

ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്യിലെ മൊഗല്‍തുര്‍ സ്വദേശിയായ കൃഷ്ണം രാജു ബിജെപി എംപിയായും വാജ്പേയ് സര്‍ക്കാരില്‍ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News