വെറൈറ്റി സേമിയ പായസം തയ്യാറാക്കാം

ആവശ്യമായ സാധനങ്ങള്‍

സേമിയ – 1 കപ്പ്

പഞ്ചസാര – 1 കപ്പ്

പാല്‍ – 2 കപ്പ്

അണ്ടിപരിപ്പ് – ¼ കപ്പ്

ഉണക്ക മുന്തിരി – ¼ കപ്പ്

ഏലക്കായ് – 5 എണ്ണം

കുങ്കുമപൂവ് (വേണമെങ്കില്‍ മാത്രം) – ഒരു നുള്ള്

നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളിയില്‍ നെയ്യ് ഒഴിച്ച് സേമിയാ ഇളം ചുവപ്പു നിറമാകുന്നതുവരെ വറുത്തുകോരുക. ഉരുളിയില്‍ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ സേമിയ ചേര്‍ക്കുക. മൂടി വേവിയ്ക്കുക. സേമിയ മൃദുവാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കികൊണ്ടേയിരിക്കുക. പാല്‍ ചേര്‍ക്കുക. ഇളക്കികൊണ്ടേ തിളപ്പിക്കുക. കുങ്കുമപൂവ് കുറച്ചു പാലില്‍ ചേര്‍ത്ത് പായസത്തില്‍ ഒഴിയ്ക്കുക. പിന്നെ ഏലയ്ക്കാ പൊടിയും നെയ്യില്‍ വറുത്ത അണ്ടിപരിപ്പും കിസ്മിസും ചേര്‍ക്കുക. നല്ല സ്വാദുള്ള സേമിയ പായസം തയ്യാര്‍. ബോളി ചേര്‍ത്ത് കഴിയ്ക്കുവാന്‍ പറ്റിയ ഒരു പായസമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News