തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് | M B Rajesh

തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്.നാളെ ചേരുന്ന  ഉന്നതതല യോഗത്തിൽ കൂടുതൽ തീരുമാനങ്ങളുണ്ടാകും.കർമ്മ പദ്ധതി  തയ്യാറാക്കിയുള്ള പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങളെയും വിവിധ സംഘടനകളെയും ഭാഗവാക്കാക്കുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

വർദ്ധിച്ചു വരുന്ന തെരുവുനായ ആക്രമണങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനോടകം തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.തിങ്കളാഴ്ച  ഉദ്യോഗസ്ഥ തലത്തിൽ  ഉന്നത തല യോഗം ചേരും.പ്രത്യേക കർമ്മപദ്ധതി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

152 ബ്ലോക്കുകളിൽ എ ബി സി സെൻ്ററുകൾ തുറക്കാനുള്ള തീരുമാനം നടപ്പിലാക്കി വരികയാണ്. ഇതിനോടകം 30 എണ്ണം സജ്ജമായി. വളർത്തു നായ്ക്കൾക്ക് ലൈസൻസിങ്ങ് ഏർപ്പെടുത്തുന്നതും  പരിഗണനയിലാണ്. സുപ്രീം കോടതിയുടെ മുന്നിൽ  ഉള്ള വിഷയമായതിനാൽ അത് കൂടി പരിഗണിച്ചായിരിക്കും നടപടികളെന്നും മന്ത്രി എം ബി രാജേഷ് കണ്ണൂരിൽ പറഞ്ഞു.

പാലക്കാട് അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു.മുഖത്ത് ഉള്‍പ്പെടെ പരുക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അട്ടപ്പാടി ഷോളയൂരിലാണ് സംഭവം. സ്വര്‍ണ പിരിവ് ഊരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആദിവാസി ബാലന്‍. തിരുവോണ നാളിലാണ് കടിയേറ്റത്. മുഖത്തും കൈകളിലും കടിയേറ്റ പാടുകളുണ്ട്.

തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ് ഊരുവാസികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News