ആറന്മുള ഉത്രട്ടാതി ജലോത്സവം ആചാരപ്പെരുമയോടെ പ്രൗഢഗംഭീരമായി നടക്കും : മന്ത്രി വീണാ ജോർജ് | Veena George

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലെന്ന് മന്ത്രി വീണാ ജോർജ്. ജലോത്സവത്തിന് അടിസ്ഥാന വികസന പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടത്തി.

ജലോത്സവം ആചാരപ്പെരുമയോടെ പ്രൗഢഗംഭീരമായി നടക്കുമെന്നും ഔദ്യോഗികമായി പങ്കെടുക്കാൻ കഴിയാത്തതിൽ ആറന്മുളക്കാരിയെന്ന നിലയിൽ വിഷമമുണ്ടെന്നും മന്ത്രി വീണാജോർജ്ജ് പറഞ്ഞു.

കൊവിഡ് മഹാമാരി കാരണം രണ്ട് വർഷമായി പ്രതീകാത്മകമായി മാത്രം നടത്തിയിരുന്ന ജലോത്സവമാണ് ഇത്തവണ വിപുലമായി നടത്തുന്നത്.

വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര , സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും.

രാമപുരത്ത് വാര്യർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ നിർവഹിക്കും. സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം നിർവഹിക്കും. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ. എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here