Wayanad: വയനാട് വന്യജീവി സങ്കേതത്തില്‍ കിടങ്ങില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി

വയനാട് വന്യജീവി സങ്കേതത്തില്‍ കിടങ്ങില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കുറിച്യാട് റെയിഞ്ചിലെ വണ്ടിക്കടവ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടരമാസം പ്രായംവരുന്ന ആനക്കുട്ടിയാണ് ഇന്ന് രാവിലെ കിടങ്ങില്‍ അകപ്പെട്ടത്.

കൂട്ടംതെറ്റി കിടങ്ങില്‍ വീണതാണന്നാണ് നിഗമനം. ആര്‍ആര്‍ടി ടീം സ്ഥലത്തെത്തിയാണ് ആനക്കുട്ടിയെ കിടങ്ങില്‍ നിന്നും പുറത്തെത്തിച്ചത്. പിന്നീട് വനം വകുപ്പിന്റെ വാഹനത്തില്‍ കയറ്റി ഉള്‍ക്കാട്ടില്‍ തള്ളയാനയുടെ സമീപത്ത് എത്തിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News