Onam Celebration: ഓണാഘോഷത്തിന് കൊടിയിറക്കം നാളെ; സമാപന സമ്മേളനത്തില്‍ ആസിഫ് അലി മുഖ്യാതിഥി

സംസ്ഥാന ഓണം(Onam) സര്‍ക്കാര്‍ സംഘടിപ്പിച്ച ഈ വാരാഘോഷത്തിന് വര്‍ണശബളമായ വര്‍ഷത്തെ സമാപനം കുറിച്ച്കൊണ്ട് സാംസ്‌ക്കാരിക ഘോഷയാത്രയ്ക്ക് തിങ്കളാഴ്ച അനന്തപുരി സാക്ഷ്യം വഹിക്കും. വൈകിട്ട് 5ന് മാനവീയം വീഥിയില്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ഇന്ത്യയുടേയും കേരളത്തിന്റെയും വൈവിധ്യ മാര്‍ന്ന കലാസാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷ ങ്ങള്‍ക്കും ഒപ്പം അശ്വാരൂഢ സേനയും വിവിധ സേനാവി ഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനി രക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ തദ്ദേശസ്വയംഭരണ വകുപ്പുകള്‍ അവതരിപ്പി ക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.

അതോടൊപ്പംതന്നെ പത്ത് ഇതരസംസ്ഥാനങ്ങളി ലേയും കേരളത്തിലേയും തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം കലാരൂപങ്ങളും ഘോഷയാ തയ്ക്ക് മിഴിവേകും. ആകെ 76 ഫ്ളോട്ടുകളും 77 കലാര പങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരക്കും. മുത്തുക്കുടയുമായി എന്‍.സി.സി. കേഡറ്റുകള്‍ ഘോഷ യാത്രയുടെ മുന്നില്‍ത്തന്നെ അണിനിരക്കും. യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ നിര്‍മ്മിക്കുന്ന വി.ഐ.പി. പവലിയനിലാകും മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കുക. ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങല്‍ക്കും സാമൂഹ്യ നീതി വകു പ്പിന്റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസി കള്‍ക്കും ഘോഷയാത വീക്ഷിക്കാന്‍ പ്രത്യേകസൗകര്യം ഒരുക്കുന്നുണ്ട്. വൈകിട്ട് 7ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അദ്ധ്യക്ഷനാകും. ഘോഷയാത നടക്കുന്ന ദിവസം വൈകുന്നേരം 3 മണിക്ക് ശേഷം നഗരത്തിലെ വിദ്യാഭ്യാ സസ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും. ഘോഷയാത്ര യുടെ സുഗമമായ നടത്തിപ്പിനായി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഘോഷ യാത്രയ്ക്ക് ശേഷം നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് ഈ വര്‍ഷം ഓണാഘോഷത്തോട നുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളാ യവര്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും. സമാപന സമ്മേളനത്തില്‍ പ്രസിദ്ധ ചലച്ചിത്രതാരം ആസിഫ് അലി മുഖ്യ അതിഥിയായി പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News