Narendra Modi: കേരളത്തിലെ ബിജെപിയുടെ ദയനീയാവസ്ഥയില്‍ അസംതൃപ്തിയുമായി മോദി

കേരളത്തിലെ ബിജെപിയുടെ(BJP) സ്ഥിതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി(Narendra Modi). കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തിലാണ് മോദി അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് പരിഹസിച്ചു. നേതൃതലത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ല. പേപ്പറിലുള്ള കാര്യങ്ങള്‍ പ്രവൃത്തിയില്‍ കാണുന്നില്ലെന്നും മോദി വിമര്‍ശിച്ചു.

പ്രകാശ് ജാവഡേക്കറിന് കേരളത്തിന്റെ ചുമതല നല്‍കിയത് ഇതിന് പിന്നാലെയാണ്. പരിചയ സമ്പന്നനായ നേതാവിന് ചുമതല നല്‍കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖരെ BJP യിലെത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ആഴക്കടലും 
കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ആഴക്കടൽ മത്സ്യബന്ധനവും കുത്തകകൾക്ക്‌ തീറെഴുതി കൊടുക്കാനുളള പുതിയ കരട് നയവുമായി കേന്ദ്രസർക്കാർ. 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ മത്സ്യബന്ധനത്തിന് യാനങ്ങൾ ഇനിമുതൽ കനത്ത ഫീസ്‌ നൽകേണ്ടിവരും.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ചെറുകിട ബോട്ടുടമകളെയും കടലിൽ നിന്നും അന്യമാക്കുന്നതാണ് പുതിയ തീരുമാനം.

തീരദേശം മത്സ്യത്തൊഴിലാളികൾക്ക്‌ അന്യമാക്കുന്ന ബ്ലൂ ഇക്കോണമി പദ്ധതിക്ക്‌ പിന്നാലെയാണ് പ്രത്യേക സാമ്പത്തികമേഖലയിലെ മത്സ്യബന്ധന യാനങ്ങൾക്ക് കനത്ത ഫീസ്‌ ചുമത്തി കേന്ദ്ര ഫിഷറീസ് വകുപ്പ് കരട് നയം ഇറക്കിയിരിക്കുന്നത്.

ഇനിമുതൽ 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള പ്രത്യേക സാമ്പത്തികമേഖലയിലെ മത്സ്യ ബന്ധനത്തിന്‌ യാനങ്ങൾ ലക്ഷങ്ങൾ നൽകേണ്ടി വരും. ആഴക്കടൽ മത്സ്യബന്ധനത്തിന് 24 മീറ്ററിലേറെ നീളമുള്ള ബോട്ടുകൾക്ക് അഞ്ചുലക്ഷം രൂപയും 15–24 മീറ്ററിനിടയിലുള്ള ബോട്ടുകൾക്ക് ഒരുലക്ഷം രൂപയും 12–15 മീറ്റർവരെയുള്ള ബോട്ടുകൾക്ക് 50,000 രൂപയും പെർമിറ്റ് ഫീസ് നൽകണം.

രണ്ടുവർഷമാണ്‌ പെർമിറ്റ്‌ കാലാവധി. പ്രത്യേക സാമ്പത്തികമേഖലിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനെന്ന പേരിലാണ്‌ നിർദേശങ്ങളെങ്കിലും കോർപറേറ്റുകൾക്ക്‌ ആഴക്കടൽ മത്സ്യബന്ധനത്തിന് സൗകര്യമൊരുക്കലാണ്‌ ലക്ഷ്യമെന്ന് കേരള ഐക്യവേദി മത്സ്യത്തൊഴിലാളി പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു.

ആയിരത്തോളം ഇന്ത്യൻ നിർമിത യാനങ്ങൾക്ക്‌ പുതിയ പെരുമാറ്റച്ചട്ടം ബാധകമാകും. യാനങ്ങളിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ, അയൽരാജ്യങ്ങളിലെ തുറമുഖങ്ങൾ ഉപയോഗിക്കുന്നതിലെ ചട്ടങ്ങൾ, വിവിധയിനം വലകളുടെ ഉപയോഗം തുടങ്ങി ചെറുകിട മത്സ്യമേഖലയ്‌ക്ക്‌ കുരുക്കാകുന്ന നിരവധി നിർദേശങ്ങൾ കരടിലുണ്ട്.

നിർദേശത്തിന്മേൽ അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് മുപ്പതായിരുന്നെങ്കിലും ഓഗസ്റ്റ് 29നാണ് വെബ്സെറ്റിൽ കരട് പ്രസിദ്ധീകരിച്ചതും. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ചെറുകിട ബോട്ടുകൾക്കും കടൽ അന്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News