Salman Khan: മൂസെവാല കൊലക്കേസ്; പ്രതികള്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടു

മൂസെവാല കൊലക്കേസ്(Moose wala murder) പ്രതികള്‍ സല്‍മാന്‍ ഖാനെയും(salman Khan) ലക്ഷ്യമിട്ടു. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകികള്‍ നടന്‍ സല്‍മാന്‍ ഖാനെയും കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പഞ്ചാബ് പൊലീസ് ആണ് വെളിപ്പെടുത്തിയത്. മുംബൈയില്‍ ദിവസങ്ങളോളം കഴിഞ്ഞ സംഘാംഗങ്ങള്‍ സല്‍മാന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു.

കേരളത്തിലെ ബിജെപിയുടെ ദയനീയാവസ്ഥയില്‍ അസംതൃപ്തിയുമായി മോദി

കേരളത്തിലെ ബിജെപിയുടെ(BJP) സ്ഥിതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി(Narendra Modi). കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തിലാണ് മോദി അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് പരിഹസിച്ചു. നേതൃതലത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ല. പേപ്പറിലുള്ള കാര്യങ്ങള്‍ പ്രവൃത്തിയില്‍ കാണുന്നില്ലെന്നും മോദി വിമര്‍ശിച്ചു.

പ്രകാശ് ജാവഡേക്കറിന് കേരളത്തിന്റെ ചുമതല നല്‍കിയത് ഇതിന് പിന്നാലെയാണ്. പരിചയ സമ്പന്നനായ നേതാവിന് ചുമതല നല്‍കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖരെ BJP യിലെത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News