Aron Finch: അവസാന ഏകദിനത്തിലും ബാറ്റിങ് നിരാശ; 5 റണ്‍സ് എടുത്ത് ആരോണ്‍ ഫിഞ്ച് മടങ്ങി

തന്റെ അവസാന ഏകദിന മത്സരം കളിക്കാനിറങ്ങിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അഞ്ച് റണ്‍സിന് പുറത്ത്. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനം തന്റെ അവസാന വണ്‍ ഡേ മത്സരം ആയിരിക്കും എന്ന് ഫിഞ്ച് പ്രഖ്യാപിച്ചിരുന്നു.

13 പന്തില്‍ നിന്ന് 5 റണ്‍സ് എടുത്ത് നില്‍ക്കെ ടിം സൗത്തിയാണ് ഫിഞ്ചിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കിയത്. ഏകദിനത്തില്‍ നിന്ന് ഫിഞ്ച് വിരമിച്ചതോടെ അടുത്ത വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ പുതിയ ക്യാപ്റ്റന് കീഴിലാവും ഓസ്ട്രേലിയ എത്തുക.

ഏകദിന ലോകകപ്പിന് ടീമിന് ഒരുക്കാന്‍ പുതിയ ക്യാപ്റ്റന് വേണ്ട സമയം വേണം എന്നതിനാലാണ് തന്റെ വിരമിക്കല്‍ തീരുമാനം എന്ന് ആരോണ്‍ ഫിഞ്ച് പറഞ്ഞു. എന്നാല്‍ ഏകദിനത്തില്‍ ഫോം കണ്ടെത്താനാവാതെയാണ് ഫിഞ്ച് കളിച്ചിരുന്നത്. ഏകദിനത്തിലെ അവസാന 12 ഇന്നിങ്സില്‍ 5ലും ഫിഞ്ച് പൂജ്യത്തിന് പുറത്തായിരുന്നു.

കഴിഞ്ഞ 7 ഇന്നിങ്സില്‍ നിന്ന് ഫിഞ്ചിന് നേടാനായത് 26 റണ്‍സ് മാത്രവും. 145 ഏകദിനങ്ങളാണ് ഫിഞ്ച് ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചത്. നേടിയത് 5401 റണ്‍സ്. ബാറ്റിങ് ശരാശരി 39.01. 54 ഏകദിനങ്ങളില്‍ ഫിഞ്ച് ഇന്ത്യയെ നയിച്ചു. അതില്‍ 30 മത്സരങ്ങളില്‍ ടീമിനെ ജയത്തിലേക്ക് എത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News