K N Balagopal: കേന്ദ്രം ഭീമമായ തോതില്‍ പണം വെട്ടിക്കുറച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രം ഭീമമായ തോതില്‍ പണം വെട്ടിക്കുറച്ചെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍(K N Balagopal). കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നത് വാര്‍ത്തകള്‍ മാത്രമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍, പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളില്ലെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടി(GST) കുടിശ്ശിക കിട്ടാനുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. കേന്ദ്രം പണം തന്നില്ലെങ്കില്‍ ഭാവിയില്‍ സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്നും
മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊടുവള്ളി പൂനൂര്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് കൊടുവള്ളി പൂനൂര്‍ പുഴയില്‍ വയോധിന്റെ മൃതദേഹം കണ്ടെത്തി. കട്ടിപ്പാറ ചമല്‍ സ്വദേശി അബ്ദുല്‍ കരീമിന്റെ മൃതദേഹമാണ് കൊടുവള്ളി വാവാട് ഭാഗത്ത് പുഴയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.

ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പൂനൂര്‍ പുഴയുടെ കത്തറമ്മല്‍ ഭാഗത്ത് മൃതദേഹം ഒഴുകിപോവുന്നത് കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. പുഴയില്‍ ഇറങ്ങാന്‍ കഴിയാത്തതിനാല്‍ മറ്റുള്ളവരെ അറിയിച്ചെങ്കിലും അല്‍പ സമത്തിനകം മൃതദേഹം പുഴിയല്‍ താഴ്ന്ന പോയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചില്‍ എരഞ്ഞോണ ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തി.

മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കട്ടിപ്പാറ ചമല്‍ കൊട്ടാരപ്പറമ്പില്‍ തുണ്ടിയില്‍ അബ്ദുല്‍ കരീം ആണ് മരിച്ചതെന്ന് നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. അബ്ദുല്‍ കരീമിന്റെ മുഛക്ര വാഹനം കട്ടിപ്പാറ കോളിക്കലില്‍ പുഴയോരത്ത് നിര്‍ത്തിയിട്ട നിലയിലാണ്. ഇവിടെ നിന്ന് പത്ത് കിലോമീറ്ററിലേറെ ദൂരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. കാലിന് വൈകല്യമുള്ള അബ്ദുല്‍ കരീം പുഴയോരത്തെത്തിയപ്പോള്‍ വഴുതി വീണതാവാമെന്നാണ് സംശയം. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here