
കരിപ്പൂര്‍(Karipur) വിമാനത്താവളത്തില്‍ കസ്റ്റംസ് സ്വര്‍ണം പിടികൂടി(Gold smuggling). ദുബായില്‍ നിന്ന് എത്തിയ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വര്‍ണമിശ്രിതം ഇയാളില്‍ നിന്നും കസ്റ്റംസ് കണ്ടെടുത്തു.
സ്ത്രീകളുടെ ഹാന്‍ഡ്ബാഗ്, പെന്‍സില്‍ കട്ടര്‍, ടൈഗര്‍ ബാം, കുക്കിങ്ങ് പാന്‍ എന്നിവയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കേന്ദ്രം ഭീമമായ തോതില്‍ പണം വെട്ടിക്കുറച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍
കേന്ദ്രം ഭീമമായ തോതില്‍ പണം വെട്ടിക്കുറച്ചെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍(K N Balagopal). കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നത് വാര്‍ത്തകള്‍ മാത്രമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍, പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളില്ലെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി(GST) കുടിശ്ശിക കിട്ടാനുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. കേന്ദ്രം പണം തന്നില്ലെങ്കില്‍ ഭാവിയില്‍ സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്നും
മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here