Tamil Nadu: ബംഗ്ലാദേശ് യുവതിക്ക് പങ്കാളിയായത് ഇന്ത്യക്കാരി; തമിഴ്‌നാട്ടില്‍ കല്ല്യാണം

സ്വവര്‍ഗാനുരാഗികളായ ബംഗ്ലാദേശി യുവതിയും ഇന്ത്യന്‍ വംശജയും തമിഴ്‌നാട്ടില്‍(Tamil Nadu) വച്ച് വിവാഹിതരായി. ഇന്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത്. കാനഡയില്‍ താമസിക്കുന്ന ദമ്പതികള്‍ ഇന്ത്യയില്‍ വച്ച് തമിഴ് ബ്രാഹ്മണ ചടങ്ങുകളോടെയാണ് വിവാഹിതരായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാനഡയിലെ(Canada) ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് സുബിക്ഷ സുബ്രഹ്മണിയും ടീന ദാസും കണ്ടുമുട്ടിയത്. വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് 6 വര്‍ഷം ഇരുവരും ഒരുമിച്ചായിരുന്നു. ഇന്ത്യന്‍ വംശജയായ സുബിക്ഷ തന്റെ വിവാഹം ഇന്ത്യന്‍ ആചാര പ്രകാരം ഇന്ത്യയില്‍ വച്ചുതന്നെ നടക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സാധ്യമായതിന്റെ കൂടി സന്തോഷത്തിലാണ് പങ്കാളിക്കൊപ്പം ചേര്‍ന്നിരുന്ന് അവള്‍ പങ്കുവയ്ക്കുന്നത്.

വിവാഹത്തിനായി ഇന്ത്യയിലേക്ക് തിരിച്ച സുബിക്ഷയുടെ അച്ഛനും അമ്മയും, എന്നാല്‍ ഒരു സ്വവര്‍ഗവിവാഹം നടക്കുന്നതില്‍ പ്രതിഷേധം ഉണ്ടാകുമോ എന്ന ഭയത്തിലായിരുന്നു. എന്നാല്‍ എല്ലാം ശുഭമായി തന്നെ അവസാനിച്ചു. ആദ്യമായി ഇന്ത്യയിലെത്തിയ ടീന, സുബിക്ഷയുടെ ബന്ധുക്കളെ കണ്ട് ഹൃദയം നിറഞ്ഞ അവസ്ഥയിലും!

വിശ്വാസികളായ ഈ ദമ്പതികള്‍ അതുകൊണ്ടുതന്നെ മതാചാരപ്രകാരം വേണം വിവാഹമെന്ന ആഗ്രഹത്തിലായിരുന്നു. എല്‍ജിബിടിക്യുപ്ലസ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള സംസ്‌കൃത പണ്ഡിതനാണ് കല്യാണം നടത്തിയ പുരോഹിതന്‍. എല്ലാ ആചാരങ്ങളും ലിംഗഭേദമില്ലാതെ എങ്ങനെയെന്ന് അദ്ദേഹം അവരോട് വിശദീകരിച്ചു.

സ്വന്തം സ്വത്വം തിരിച്ചറിഞ്ഞതില്‍ പിന്നെ നിരവധി എതിര്‍പ്പുകളും വിവേചനങഅങളും നേരിട്ടാണ് ഇവര്‍ തങ്ങളുടെ ഇഷ്ടം പൊതു ഇടത്തില്‍ കൂടി ഊട്ടിയുറപ്പിച്ചത്. ഒരു യാഥാസ്ഥിതിക ബംഗ്ലാദേശി സമൂഹത്തില്‍ നിന്ന് വരുന്ന ടീന തന്റെ 19ാം വയസ്സില്‍ ഒരു പുരുഷനെ വിവാഹം കഴിച്ചു. അവള്‍ ഒരു പെണ്‍കുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്ന് അറിഞ്ഞ മാതാപിതാക്കള്‍, വിവാഹിതയായാല്‍ കാര്യങ്ങള്‍ മാറുമെന്ന് അവളോട് പറഞ്ഞു. ദാമ്പത്യജീവിതത്തില്‍ എന്തോ നഷ്ടമായത് പോലെ തോന്നിയെങ്കിലും തന്റെ സ്വകാര്യ സന്തോഷം ഉപേക്ഷിച്ചാണ് ആ വിവാഹ ജീവിതത്തില്‍ അവള്‍ മുന്നോട്ട് പോയത്. പിന്നെ, ഒരു കുട്ടി ഉണ്ടായാല്‍ കാര്യങ്ങള്‍ മാറുമെന്ന ഉപദേശവുമായി വീണ്ടും രക്ഷിതാക്കളെത്തി. എന്നാല്‍ ഗര്‍ഭിണിയാകാന്‍ ചികിത്സ നടത്തേണ്ടി വന്നു. ഇതോടെ അവള്‍ തന്റെ സ്വത്വം തിരിച്ചറിയികുകയായിരുന്നു.

അതേസമയം സ്വന്തം ബന്ധത്തിന്റെ ഉദാഹരണത്തിലൂടെ മാത്രമല്ല, ഒരു കൗണ്‍സിലറുടെ സഹായത്തോടെ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെ നന്നായി മനസ്സിലാക്കാന്‍ തന്റെ മാതാപിതാക്കളെ സഹായിക്കുകയായിരുന്നു സുബിക്ഷ ചെയ്തത്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവള്‍ രക്ഷിതാക്കളെ മനസ്സിലാക്കിച്ചു. ആഗസ്റ്റ് 31ന് ചെന്നൈയില്‍ വച്ച് വിവാഹിതരായ ഇരുവരും ഇപ്പോള്‍ ഹണിമൂണിനായി രാജ്യത്തിന് പുറത്താണ് ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News